ഫാറൂഖ് അബ്ദുള്ളയെ വധിക്കാൻ 20 വർഷമായി പദ്ധതിയിടുന്നു; കുറ്റം സമ്മതിച്ച് പ്രതി

farooq abdullah murder attempt

ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ വിവാഹ അഘോഷത്തിൽ പങ്കെടുത്ത് മടങ്ങവെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച പ്രതിയിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ഇരുപത് വർഷമായി താൻ ഫാറൂഖ് അബ്ദുള്ളയെ കൊല്ലാൻ പദ്ധതിയിട്ടതായി പ്രതിയായ പൊലീസിനോട് കമൽ സിങ് ജംവാൾ സമ്മതിച്ചു.

ജമ്മുവിലെ പുരാണി മണ്ഡി ജില്ല സ്വദേശിയാണ് 63-കാരനായ കമൽസിങ്. ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള ലൈസൻസുള്ള തോക്ക് ഉപയോ​ഗിച്ചാണ് ഫാറൂഖിനെ വധിക്കാൻ ശ്രമിച്ചത്. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് കൃത്യം ചെയ്യാൻ ശ്രമിച്ചത് എന്നാണ് പ്രതി പൊലിസിന് നൽകിയ മെഴിയിൽ പറയുന്നത്. പിടികൂടുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നു. എന്നാൽ ഫാറൂഖ് അബ്ദുള്ളയുടെ പിന്നിൽ നിന്ന് എത്തിയ കമൽ സിങ് പോയ്ന്റ് ബ്ലാങ്കിൽ വച്ചാണ് വെടി വെക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അപ്പോൾ തന്നെ സ്ഥലത്തുണ്ടായിരുന്ന സുരക്ഷ ഉദ്യോ​ഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് അദ്ദേഹം തല നാരിഴയ്ക്ക് രക്ഷപ്പെട്ടത്.

Also read : കരൂർ ദുരന്തം: ചോദ്യം ചെയ്യലിനായി സിബിഐക്ക് മുൻപിൽ നടൻ വിജയ് ഹാജരായി

എന്നാൽ Z പ്ലസ് സുരക്ഷയുള്ള ഒരാൾക്കെതിരെ ഇത്രയും അടുത്ത് നിന്ന് ആക്രമിക്കാൻ എങ്ങനെ കഴിഞ്ഞു എന്നതും, സുരക്ഷയിലുണ്ടായ വീഴ്ച്ചയും ചർച്ചയാകുന്നുണ്ട്. ഇതുവരെയുള്ള അന്വേഷണത്തിൽ പ്രതിയുടെ പിന്നിൽ ഭീകരവാദ ബന്ധം ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News