ആദ്യം ഒരു കുപ്പി, പിന്നെ ചറപറ കുപ്പികൾ നിരത്തിലേക്ക്, ബസിന് സ്പോട്ടിൽ പിഴ; നിയമലംഘനം തെളിവുസഹിതം അറിയിച്ച കാർ യാത്രക്കാരെ അഭിനന്ദിച്ച് മന്ത്രി രാജേഷ്

kannur-private-bus-mb-rajesh

കണ്ണൂരിൽ പ്ലാസ്റ്റിക് കുപ്പികൾ പുറത്തേക്ക് എറിഞ്ഞ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുത്ത സംഭവത്തിൽ, തെളിവുസഹിതം അധികൃതരെ നിയമലംഘനം അറിയിച്ച കാർ യാത്രക്കാരെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. ഇവർക്ക് പാരിതോഷികവും നൽകും. കണ്ണൂര്‍- കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിനാണ് പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് 2,000 രൂപ പിഴ ചുമത്തിയത്. ബസില്‍ യാത്രക്കാരുണ്ടായിരുന്നില്ല. സ്റ്റാന്‍ഡില്‍ ബസ് എത്തുമ്പോഴേക്കും കണ്ടക്ടറുടെ ഫോണില്‍ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശമെത്തുകയായിരുന്നു.

പിന്നിലെ കാറിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് കൈമാറുകയായിരുന്നു. നിയമലംഘനം അധികൃതരെ തെളിവുസഹിതം അറിയിച്ച കാര്‍ യാത്രക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു, ഇവര്‍ക്ക് പാരിതോഷികവും നല്‍കും. നാടിനെ സുന്ദരമായി കാത്തുസൂക്ഷിക്കാന്‍, മാലിന്യമുക്തമായ നവകേരളം ഒരുക്കാന്‍ നമുക്ക് ഏവര്‍ക്കും കൈകോര്‍ക്കാം. മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച വിവരങ്ങള്‍ 9446700800 എന്ന നമ്പറില്‍ തെളിവുകളോടെ അയച്ചുകൊടുക്കാമെന്നും മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

Read Also: ശക്തമായ മഴയും കാറ്റും: ഇടുക്കിയിൽ കവുങ്ങ് വീടിന് മുകളിലേക്ക് പതിച്ച് മൂന്നു വയസ്സുകാരന് പരുക്ക്


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News