കേരളത്തിലെ പാലങ്ങള്‍ക്ക് അടിയില്‍ കളിയിടങ്ങളും വയോജന പാര്‍ക്കും വരും: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ പാലങ്ങള്‍ക്കടിയില്‍ മനോഹരമായ പാര്‍ക്കുകളും കളിയിടങ്ങളും നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി മുന്‍പോട്ട് പോവുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു.

കേരളത്തിലെ പൊതുമരാമത്ത് ടൂറിസം പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഒരു ഡിസൈന്‍ പോളിസി തയാറാക്കുന്നതിന് വിശദമായ ഒരു ശില്‍പ്പശാല നടന്നു. അതില്‍ വളരെ പ്രധാനപ്പെട്ട നിര്‍ദേശമായിരുന്നു പാലങ്ങളുടെ അടിവശം ഉപയോഗപ്പെടുത്തുക എന്നത്. ആ പദ്ധതിക്ക് തുടക്കമിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

READ MORE:ഒക്ടോബര്‍ 4 ന് വിഴിഞ്ഞത്ത് ആദ്യ കപ്പല്‍: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ആദ്യ ഘട്ടത്തില്‍ കൊല്ലം, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ പദ്ധതി നടപ്പിലാക്കും. കൊല്ലത്ത് എസ്എന്‍ കോളജിന് സമീപത്തെ റെയില്‍വെ ഓവര്‍ ബ്രിഡ്ജ് ആണ് അതിന് തെരഞ്ഞെടുത്തിരിക്കുന്നത്. അവിടെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കും. വേഗത്തില്‍ തന്നെ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു- മന്ത്രി പറഞ്ഞു.

READ MORE:അനാവശ്യ വിവാദം നിയമസഭയില്‍ കൊണ്ടുവന്ന് പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങി: എ കെ ബാലന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News