പന്ത്രണ്ടാം ക്ലാസിൽ 50 ശതമാനം മാർക്കുണ്ടോ ? സൗജന്യമായി നേഴ്സിം​ഗ് പഠിച്ച്, ആർമിയിൽ ജോലി നേടാം

ഇന്ത്യൻ സൈന്യത്തിൽ നേഴ്സാനാവാണോ ആ​ഗ്രഹം, എന്നാൽ നിങ്ങൾക്ക് ഇവിടെ അവസരമുണ്ട്. ആംഡ് ഫോഴ്സസ് മെഡിക്കൽ സർവ്വീസസിന് കീഴിലുള്ള മെഡിക്കൽ കോളേജിലേക്കുള്ള പ്രവേശനത്തിനായുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. നാല് വർഷത്തെ ബിഎസ്.സി കോഴ്സിലേക്ക് ആണ് പ്രവേശനം.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യൻ സൈന്യത്തിൽ ജോലി നേടാനുള്ള അവസരമുണ്ട്. ‌നാല് വർഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്‌സാണ്. ഇന്ത്യൻ പൗരന്മാരായ അവിവാഹിതരായ/വിവാഹമോചിതരായ/നിയമപരമായി വേർപിരിഞ്ഞ/വിധവകളായ സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. ആകെ 220 സീറ്റുകളിലാണ് പ്രവേശനം നടത്തുന്നത്.

ALSO READ; സഹകരണ സ്ഥാപനങ്ങളിൽ ജോലി നേടാം; 133 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇം​ഗ്ലീഷ് വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങി പന്ത്രണ്ടാം ക്ലാസ് പാസാവണം എന്നുള്ളതാണ് പ്രാഥമിക യോ​ഗ്യത. ആദ്യ ശ്രമത്തിൽ തന്നെ പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് മുൻ​ഗണന. അപേക്ഷിക്കുന്നതിന് മുമ്പ് നീറ്റ് പരീ​ന്റ എഴുതുകയും യോ​ഗ്യത നേടുകയും വേണം.

നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോ​ഗാർഥികളെ ആദ്യ ഘട്ടത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുക. തുടർന്ന് ജനറൽ ഇന്റലിജൻസ്, ജനറൽ ഇം​ഗ്ലീഷ് എന്നിവയിലെ പ്രാവീണ്യം പരിശോധിക്കാൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. ഇതിന് സൈക്കോളജിക്കൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും അഭിമുഖവും അവസാന ഘട്ടമെന്ന നിലയിൽ മെഡിക്കൽ ടെസ്റ്റും നടത്തും. 200 രൂപയാണ് അപേക്ഷ ഫീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News