പ്ലസ് വൺ പ്രവേശനം; ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ  10 മുതൽ 14ന് വൈകീട്ട് 4 വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരം www.admisson.dge.kerala.gov.in ൽ ലഭിക്കും.

അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.  വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്ന് പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.  അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് പ്രവേശനം നേടണം.  തുടർ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജൂലൈ 18ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Also Read: എലത്തൂർ ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ ദൃശ്യം പകർത്തി; മാതൃഭൂമിക്കെതിരായ കേസ്‌ തുടരാമെന്ന് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News