പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും; പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. മോഡൽ ബോയ്‌സ് എച്ച്എസ്എസിൽ

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്‌മെന്റിൽ ജൂൺ 16 വൈകുന്നേരം വരെ 2,40,533 വിദ്യാർത്ഥികൾക്ക് ഇതുവരെ സ്ഥിരപ്രവേശനം ലഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മെറിറ്റ് ക്വാട്ടയിൽ 2,11,785 പേർക്കും, സ്‌പോർട്‌സ് ക്വാട്ടയിൽ 3,428 പേർക്കും, കമ്മ്യൂണിറ്റി ക്വാട്ടയിൽ 13,609 പേർക്കും, മാനേജ്‌മെന്റ് ക്വാട്ടയിൽ 6,840 പേർക്കും, അൺഎയ്ഡഡ് ക്വാട്ടയിൽ 3,826 പേർക്കും പ്രവേശനം ലഭിച്ചു.

1,02,646 വിദ്യാർത്ഥികൾ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുണ്ട്. ജൂൺ 18-ന് രാവിലെ 9 മണിക്ക് ക്ലാസുകൾ ആരംഭിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 18ന് രാവിലെ 9ന് തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസിൽ നടക്കും.

ALSO READ; കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസ്സിൽ +2 സയൻസ്‌കാർക്ക് പഠനാവസരം

കമ്മ്യൂണിറ്റി വിവരങ്ങൾ : തെറ്റുകൾ തിരുത്തി അപേക്ഷിക്കാം

കമ്മ്യൂണിറ്റി വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതിനാൽ പ്രവേശനം നഷ്ടമായവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ തിരുത്തലുകൾ വരുത്തി അപേക്ഷിക്കാം. ജൂൺ 28-ന് വേക്കൻസി വിവരങ്ങൾ പ്രസിദ്ധീകരിക്കും.

സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട എന്നിവയിലെ പ്രവേശനങ്ങൾ ജൂൺ 27ന് പൂർത്തീകരിച്ച് പ്രസ്തുത ക്വാട്ടയിലെ വേക്കൻസികൾ കൂടി ഉൾപ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷകൾ ക്ഷണിക്കുന്നത്.

സേ പരീക്ഷ:

ജൂൺ 23 മുതൽ 27 വരെ 572 കേന്ദ്രങ്ങളിൽ 1,19,057 വിദ്യാർത്ഥികൾ സേ പരീക്ഷ എഴുതും. ഒരു വിഷയത്തിന് വിദ്യാർഥികൾക്ക് ഇംപ്രുവ് ചെയ്യാം. തോറ്റ വിദ്യാർഥികൾക്ക് എല്ലാ പരീക്ഷയും എഴുതാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News