പ്ലസ് വൺ; മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന വാർത്ത ശരിയല്ല, 14 ബാച്ചുകൾ കൂടി മലപ്പുറം ജില്ലയിലേക്ക് മാറ്റാൻ നിർദ്ദേശം, മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനത്തിൽ മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന വാർത്ത ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളിൽ ഉത്കണ്ഠ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലെ 14 ബാച്ചുകൾ കൂടി മലപ്പുറം ജില്ലയിലേക്ക് മാറ്റാൻ നിർദ്ദേശം കൊടുത്തുവെന്നും അദ്ദേഹം കോ‍ഴിക്കോട് പറഞ്ഞു. എയ്ഡഡ് മേഖലയിൽ പുതിയ ബാച്ചുകൾ ആവശ്യമെങ്കിൽ അനുവദിക്കും. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി ശിവൻകുട്ടി കോഴിക്കോട് പറഞ്ഞു.താൽകാലിക ബാച്ച് ആകും എയ്ഡഡ് മേഖലയിൽ അനുവദിക്കുക. അടുത്ത വർഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാകും. സാധ്യമായത് എല്ലാം ചെയ്ത് വടക്കൻ ജില്ലകളിലെ സീറ്റ് പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന രീതിയിൽ അനാവശ്യമായ വിവാദം ഉണ്ടാക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Also Read: വിഡി സതീശന്റെ വിദേശപിരിവ് ക്രമവിരുദ്ധം തന്നെ; കൈരളിന്യൂസ് എക്സ്ക്ലൂസീവ്

പ്ലസ് വൺ പ്രവേശനത്തിന് 4,59,330 അപേക്ഷകരാണ് ആകെയുള്ളത്. ഗവൺമെന്റ്, എയിഡഡ് സീറ്റുകളുടെ 3,70,590 ആണ്. വി.എച്ച്.എസ്.ഇ 33,030. അൺ എയിഡഡ് 54,585. ആകെ സീറ്റുകൾ 4,58,205 ആണ്. ആകെ അപേക്ഷക 4,59,330 ആണ്. മലപ്പുറത്തിന്റെ സ്ഥിതി പ്രത്യേകമായി എടുക്കുന്നു. മലപ്പുറത്ത് 80,922 വിദ്യാർത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. സർക്കാർ, എയിഡഡ് സീറ്റുകൾ 55,590 ആണുള്ളത്. അൺ എയിഡഡ് സീറ്റുകൾ 11,286 ആണ്. വൊക്കേഷണൽ ഹയർ സെക്കണ്ടറി 2,820 ഉം, അൺ എയിഡഡിൽ ഒരാൾ പോലും ചേരുന്നില്ലാ എങ്കിൽ ഇനി വേണ്ട സീറ്റുകൾ 22,512 ആണ്. അൺ എയിഡഡ് കൂടി പരിഗണിക്കുകയാണെങ്കിൽ 11,226 സീറ്റുകൾ വേണം.

Also read: കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചുകൊന്ന സംഭവം വേദനാജനകം; തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നത് തടയുകയാണ് പോംവഴിയെന്ന് മന്ത്രി എം.ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News