
സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ആശ്വാസമായി സീറ്റ് വർധന പ്രഖ്യാപിച്ച് സർക്കാർ. വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രവേശനാവസരം ഉറപ്പാക്കുന്നതിനായാണ് നടപടി. ഏഴു ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം വരെ മാർജിനൽ സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനമായി. കൂടാതെ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധന നടപ്പാക്കും.
കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് അധികമായി 10 ശതമാനം കൂടി മാർജിനൽ സീറ്റുകൾ അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു. കൊല്ലം , തൃശ്ശൂർ ജില്ലകളിലെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധന നടപ്പാക്കും. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ സീറ്റ് ക്ഷാമത്തെ തുടർന്ന് ഉയർന്ന ആശങ്കകൾക്കിടെയാണ് സർക്കാരിന്റെ പുതിയ തീരുമാനം.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

