പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചു; കണ്ണൂരിലും റാഗിങ്‌ പരാതി

കണ്ണൂരിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് നിഹാലാണ് ക്രൂരമായ റാഗിങ്ങിന് ഇരയായത്.അഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് റാഗിങ്ങിന് ഇരയാക്കി എന്നാണ് പരാതി.

സീനിയർസിനെ ബഹുമാനിക്കുന്നില്ലെന്ന കുറ്റം ചാർത്തിയിയിരുന്നു മർദ്ദനം.ചവിട്ടേറ്റ് നിഹാലിൻ്റെ ഇടത് കൈ ഒടിഞ്ഞു.തലശ്ശേരി സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലാണ് നിഹാൽ.പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി.നേരത്തെയും സ്കൂളിൽ സമാന സംഭവം ഉണ്ടായതായി രക്ഷിതാക്കൾ പറഞ്ഞു.

also read: കോട്ടയം റാഗിങ്ങ്; കൂടുതൽ ഇരകൾ ഉണ്ടോയെന്നു പരിശോധിക്കും : കോട്ടയം ജില്ലാ പൊലീസ് മേധാവി

അതേസമയം കോട്ടയത്തെ നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥിക്ക് നേരിട്ട ക്രൂരമായ റാഗിങ്ങിൽ പ്രതികരിച്ച് പ്രിൻസിപ്പൽ സുലേഖ. വിദ്യാർത്ഥികൾ റാഗിംഗ് വിവരം പറഞ്ഞിരുന്നില്ല എന്ന് പ്രിൻസിപ്പൽ പറഞ്ഞു. പൊലീസ് അന്വേഷണവുമായി കോളേജ് സഹകരിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് സസ്‌പെൻഷൻ നടപടിയെടുത്തത് എന്നും പ്രിൻസിപ്പൽ പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷം തുടർ നടപടിയെന്നും രക്ഷിതാക്കളുടെ യോഗം ഉടൻ ചേരുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. മാതൃകാപരമായ ശിക്ഷ തന്നെ നൽകണം എന്നാണ് കോളേജിന്റെ അഭിപ്രായം, എന്നും പ്രിൻസിപ്പൽ പറഞ്ഞു. ഹോസ്റ്റൽ സുരക്ഷാ ജീവനക്കാരനിൽ നിന്ന് വിശദീകരണം തേടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News