‘ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല, താടി വടിച്ചില്ല’; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം, ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് പേരോട് എംഐഎം എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന്‍റെ പുറത്ത് വച്ച് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ 4 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ നാദാപുരം പൊലീസ് കേസ് എടുത്തു.

ALSO READ: ‘പരീക്ഷയ്ക്ക് കൂടുതൽ മാർക്ക് തരാം, കോളേജിൽ ജോലിയും’; വിദ്യാർഥികളെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി, പ്രഫസറുടെ പെൻഡ്രൈവിൽനിന്ന് ലഭിച്ചത് 59 വീഡിയോകള്‍

ആന്‍റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും റാഗിങ് സംബന്ധിച്ച വകുപ്പുകൾ ചുമത്തുകയെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥിയെ കഴിഞ്ഞ മാസവും മർദ്ദിച്ചിരുന്നു. ആ ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്.

ALSO READ: ‘ലഹരി ബന്ധങ്ങൾ ഇല്ലാത്തവരുമായി മാത്രമേ വിവാഹം അനുവദിക്കൂ’; കടുത്ത തീരുമാനങ്ങളുമായി മഹല്ല് കമ്മറ്റികൾ

ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല, താടി വടിച്ചില്ലെന്നാരോപിച്ച് സീനിയർ വിദ്യാർഥികളാണ് മർദിച്ചത്. കൈകൾ പിന്നിലേക്ക് പിടിച്ചുവെച്ച് വിദ്യാർഥിയെ മർദിച്ചു. ശേഷം തലപിടിച്ച് ചുമരിലിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ENGLISH SUMMARY: Plus One student brutally beaten by senior students

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News