വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണം: പി എം ആർഷോ

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. രാഷ്ട്രീയമോ സംഘടനാപരമോ ആയ വിഷയമല്ല ക്യാമ്പസിൽ നടന്നത്‌. വിദ്യാർത്ഥിയെ എസ്എഫ്ഐ കൊലപ്പെടുത്തിയെന്ന് വരുത്താൻ ബോധപൂർവമായ ശ്രമം നടക്കുകയാണ്. ക്യാമ്പസിനുള്ളിൽ രാഷ്ട്രീയമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ആർഷോ ചൂണ്ടിക്കാട്ടി.

Also Read: അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു നടത്തിയതാണ് ആദ്യത്തെ ക്ഷേത്രപ്രവേശന വിളംബരം: മുഖ്യമന്ത്രി

22 ന് കോളേജിൻ്റെ കണ്ടെത്തൽ പുറത്തുവന്നു. സംഭവത്തിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പടെ 4 പേരെ സംഘടനയിൽ നിന്ന് പുറത്താക്കി. നിലവിൽ 18 പ്രതികളുടെ വിവരങ്ങളാണ് പുറത്തുവന്നത്. അതിൽ 4 പേർക്ക് മാത്രമാണ് എസ്എഫ്ഐയുമായി ബന്ധമുള്ളത്. കുറ്റക്കാരെ എസ്എഫ്ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also Read: തെരഞ്ഞെടുപ്പ് വരുമ്പോൾ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചല്ല ജനങ്ങൾ അന്വേഷിക്കുക: മധ്യപ്രവർത്തകരുടെ ചോദ്യത്തോട് മുഖം തിരിച്ച് എം കെ രാഘവൻ എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News