പ്രധാനമന്ത്രി കൊച്ചിയിൽ; സ്വീകരിച്ച് മുഖ്യമന്ത്രി

രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച (ജനുവരി 16 ) വൈകിട്ട് 6 50 നാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് ഹെലികോപ്ടറിൽ ഏഴു മണിയോടെ നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രയായി.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ സഖ്യം വിജയിക്കും: രാഹുല്‍ ഗാന്ധി

കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍ എം.പി., ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ, എ.എന്‍. രാധാകൃഷ്ണന്‍, പി.എസ് ജ്യോതിസ്, തമ്പി മറ്റത്തറ, ഉണ്ണികൃഷ്ണന്‍, സതീഷ്, രമ ജോര്‍ജ്, പി.ടി. രതീഷ്, വി.ടി. രമ, വി.എ. സൂരജ്, കെ.പി. മധു, എന്‍. ഹരിദാസന്‍, എ. അനൂപ് കുമാര്‍, പി. ദേവ്‌രാജന്‍ ദേവസുധ, അനിരുദ്ധന്‍, ഡോ. വൈശാഖ് സദാശിവന്‍, ഇ.യു ഈശ്വര്‍ പ്രസാദ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലുണ്ടായിരുന്നു.

ALSO READ: കേന്ദ്ര ജനദ്രോഹ നയത്തിനെതിരെ കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധമായി മനുഷ്യച്ചങ്ങല മാറും, മാർച്ചിങ് ഗാനം റിലീസ് ചെയ്ത് എം.വി ഗോവിന്ദൻ മാസ്റ്റർ

അതേസമയം, ജനജീവിതം തന്നെ സ്‌തംഭിക്കുന്ന തരത്തിലുള്ള തിരക്കാണ് കൊച്ചിയിൽ അനുഭവപ്പെടുന്നത്. സാധാരണ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന നഗരമാണ് കൊച്ചി. പ്രധാനമന്ത്രിയുടെ സന്ദർശനം കൂടിയായപ്പോൾ തിരക്ക് അധികരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel