
പരസ്പര തീരുവ പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്കയുമായി ആണവ കരാറിൽ ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാപാര കമ്മി കുറക്കുന്നതിന്‍റെ ഭാഗമായി അമേരിക്കയിൽ നിന്ന് ഇന്ത്യ കൂടുതൽ എണ്ണ, വാതകം, യുദ്ധവിമാനം തുടങ്ങിയവ വാങ്ങുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതേസമയം പരസ്പര താരിഫുകളിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇന്ത്യക്ക് എണ്ണയും വാതകവും നൽകുന്ന ഒന്നാം നമ്പർ വിതരണക്കാരായി അമേരിക്കയെ മാറ്റുന്ന കരാറുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപ് ഉഭയകക്ഷി ചർച്ചയിൽ പ്രധാന വിഷയമായത്.
ഈ വർഷം മുതൽ ഇന്ത്യയിലേക്കുള്ള സൈനിക വില്പന ബില്യൺ ഡോളറായി വർദ്ധിപ്പിക്കും. ഇന്ത്യക്ക് എഫ്-35 വിമാനങ്ങൾ നൽകുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും എന്നും ട്രംപ് വ്യക്തമാക്കി.
ALSO READ; ഏകനാഥ് ഷിൻഡെയെ ശരദ് പവാർ ആദരിച്ചു; വാളെടുത്ത് ശിവസേന താക്കറെ പക്ഷം
പ്രതിരോധം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഊർജ്ജം ബഹിരാകാശ മേഖലകളിൽ സഹകരണം ലക്ഷ്യമായിട്ടുള്ള ട്രസ്റ്റ് സംരംഭത്തിന് തുടക്കം കുറിക്കും. ഇത് നേതാക്കളും പ്രഖ്യാപിച്ചു. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും 500 ബില്യൺ ഡോളറിന്റെ വ്യാപാരം ലക്ഷ്യമിട്ട ചർച്ചയിൽ പരസ്പര തീരുവയിൽ ഇന്ത്യക്ക് ഇളവുണ്ടാകില്ല എന്നാണ് ട്രംപിന്‍റെ നിലപാട്. അതേസമയം കുടിയേറ്റ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യൻ കുടിയേറ്റക്കാരെ കയ്യാമം ചെയ്ത് നാടുകടത്തിയ സംഭവം കൂടിക്കാഴ്ചയിൽ ചർച്ചയായില്ല. ഗൗതം അദാനി വ്യാപാര അഴിമതി കേസിലും ചർച്ച ഉണ്ടായില്ല. ഇരു രാജ്യങ്ങളിലെ രണ്ടു പ്രമുഖ നേതാക്കൾ വ്യക്തിഗത വിഷയങ്ങൾ ചർച്ച ചെയ്യില്ല എന്നായിരുന്നു മോദിയുടെ മറുപടി. അതേസമയം, കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങുകയാണ് അമേരിക്ക. 119 അനധികൃത കുടിയേറ്റക്കാരെ നാളെ ഇന്ത്യയിലെത്തിക്കും. രണ്ട് വിമാനങ്ങളിലായാണ് എത്തിക്കുക. വിലങ്ങണിയിച്ചാണോ എത്തിക്കുക എന്ന് വ്യക്തമല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

