ശേഷാദ്രിനാഥന്റെ നിയമനം തെറ്റായ നടപടി, ഇത് യുഡിഎഫിന് വലിയ പരുക്കേൽപ്പിക്കും: പി എം നിയാസ്

PM Niyas Slams N. Seshadrinathan's Appointmen

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചതിൽ രൂക്ഷ വിമർശനം ആവർത്തിച്ച് കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. നിയാസ്. ശേഷാദ്രിനാഥന്റെ നിയമനം തെറ്റായ നടപടിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഈ തീരുമാനം യുഡിഎഫിന് വലിയ പരുക്കേൽപ്പിക്കുമെന്നും പി. എം. നിയാസ് മുന്നറിയിപ്പ് നൽകി.

എൻ ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച നടപടി പുനഃപരിശോധിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ നീതിയോടെ പ്രവർത്തിക്കണമെന്ന ആഗ്രഹം കൊണ്ടാണ് പരാതി ഉന്നയിച്ചതെന്നും പി.എം നിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ട ഒരാൾ ആണ് തെരഞ്ഞെടുപ്പ് കമ്മീഷണർ. ബിജെപി നോമിനികൾ ആണ് ഇലക്ഷൻ കമ്മീഷണർമാരെന്ന് രാഹുൽ ഗാന്ധി അടക്കം വിമർശനം ഉന്നയിച്ചതാണ്. ഇത് കോൺഗ്രസിനും യുഡിഎഫിനും വലിയ പരുക്ക് ഏൽപ്പിക്കും, പി. എം. നിയാസ് പറഞ്ഞു.

സാധാരണ പ്രവർത്തകരുടെ പാർട്ടിയ്ക്ക് വേണ്ടിയുള്ള പ്രയത്നം മാനിക്കണമെന്നും അവരെ കൂടി പരി​ഗണിച്ച് വേണമായിരുന്നു നടപടി എടുക്കാനെന്നും പി. എം. നിയാസ് കൂട്ടിച്ചേർത്തു. നിയമന ഉത്തരവ് വന്ന വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഈ തീരുമാനം യുഡിഎഫിൽ ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുംകാലങ്ങളിൽ ഇത് യുഡിഎഫിന് ബാധിക്കും. പാർട്ടി വേദികളിൽ ഈ കാര്യം ഉന്നയിക്കും. തിരുത്താൻ കഴിയാത്ത കാര്യങ്ങൾ ആണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.

ALSO READ: ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടു

ഇന്ന് ഞാൻ പറയുന്നത് ആർക്കും ബോധ്യപ്പെട്ടെന്ന് വരില്ല, വരും കാലങ്ങളിൽ അത് ബോധ്യപ്പെടും. എഐസിസിയെ ഇക്കാര്യം അറിയിച്ചതാണ്. ആരോപണങ്ങൾ ഉന്നയിച്ചതിൽ എനിക്ക് മനസാക്ഷിക്കുത്തില്ലെന്നും പി. എം. നിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News