മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണം : സീതാറാം യെച്ചൂരി

മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തിൽ പാർലമെൻറിൽ മറുപടി പറയാൻ പ്രധാനമന്ത്രി തയ്യാറാവണമെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി കൈരളി ന്യൂസിനോട് പറഞ്ഞ് .പ്രധാനമന്ത്രി വിഷയത്തിൽ ഇടപടൊതിരിക്കുന്നത് തീർത്തും നിർഭാഗ്യകരമെന്നേ പറയാനാവൂ , ഇത് അംഗീകരിക്കാനാവില്ല അദ്ദേഹം പറഞ്ഞു. 75 ദിവസം എടുത്തു ഈ വിഷയത്തിൽ പ്രധാനമന്ത്രി എന്തെങ്കിലും ഒന്ന് മിണ്ടാൻ. മെയ് 4 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് ഒരു നടപടിയും എടുക്കുന്നില്ല എന്തുകൊണ്ട് പ്രധാനമന്ത്രി ഇത്രയും കാലം മിണ്ടാതിരുന്നു എന്നും അദ്ദേഹം ചോദിച്ചു.

also read:”ഞാൻ ഇവിടെ സുരക്ഷിതയല്ല”, കോണ്‍ഗ്രസ് വനിത എം എല്‍ എയുടെ വീഡിയോ: വിമർശിച്ച് മന്ത്രി പിയൂഷ് ഗോയൽ

ഈ മൗനത്തിന് പ്രധാനമന്ത്രി ഉത്തരം പറഞ്ഞേ മതിയാവൂ .എന്തുകൊണ്ട് പാർലമെന്റിൽ മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ അനുവദിക്കുന്നില്ല,എന്തുകൊണ്ട് ആ ചോദ്യങ്ങൾക്ക് സർക്കാർ പാർലമെന്റിൽ മറുപടി പറയുന്നില്ല എന്നും അദ്ദേഹം ഉന്നയിച്ചു.
മണിപ്പൂരിൽ ബിരേൻ സിംഗ് സർക്കാരിനെ മാറ്റണം .പെൺകുട്ടികളെ അക്രമിച്ച പ്രതികൾക്ക് വധശിക്ഷ നൽകണം. അതാണ് നിയമം, അത് നടപ്പിലാക്കണം. ആ നിയമം എന്തുകൊണ്ട് സർക്കാർ നടപ്പിലാക്കുന്നില്ല എന്നും അദ്ദേഹം കൈരളി ന്യൂസിനോട് പ്രതികരിക്കവേ ചോദിച്ചു.

also read:തൃശൂർ ചേലക്കരയിൽ കാട്ടാനയെ കൊന്നു കുഴിച്ചിട്ട സംഭവം , രണ്ടു പ്രതികൾ കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News