
പിഎം ശ്രീ വിഷയത്തിൽ യുഡിഎഫ് സർക്കാരിന്റെ മലക്കം മറിച്ചിലിനെതിരെ പരിഹാസവുമായി ഡോ ജോൺ ബ്രിട്ടാസ് എംപി. ഇത്രയും പെട്ടെന്ന് പറഞ്ഞതിൽ നിന്നെല്ലാം മലക്കം മറിഞ്ഞ ഒരു സർകാർ ഇന്ത്യൻ ചരിത്രത്തിൽ ഇതാദ്യമാണ്. പിഎം ശ്രീ അറബിക്കടലിൽ മുങ്ങിചാകുന്നത് ആളുകൾ കാണുകയാണെന്നനും ജോൺ ബ്രിട്ടാസിന്റെ വാക്കുകൾ. അറബിക്കടലിൻ്റെ അവസ്ഥ ആലോചിച്ചു നോക്കാനും അദ്ദേഹം പരിഹസിച്ചു.
നേരത്തെ കേരളത്തിന് ഒരു രൂപ കിട്ടാതിരിക്കാൻ പ്രവർത്തിച്ച കോൺഗ്രസ് നേതാക്കളുടെ മലക്കം മറച്ചിൽ കാണാൻ നല്ല രസമാണ്. യുഡിഎഫ് എംപിമാർ കേരളത്തിന് പാര വയ്ക്കുകയായിരുന്നു. കേരളത്തിന് കിട്ടാവുന്നതെല്ലാം മുടക്കാൻ ഇവർ മന്ത്രിമാരുടെ ഓഫീസുകളിൽ കയറി ഇറങ്ങിയതായി ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
also read; യുഡിഎഫ് നാണവും മാനവും വെടിഞ്ഞ് പിഎംശ്രീയുടെ വഴിക്ക് പോവുകയാണ്: ബിനോയ് വിശ്വം
അയോദ്ധ്യാ രാമക്ഷേത്ര അഴിമതിയുടെ വ്യാപ്തി ചിന്തിക്കാൻ കഴിയാത്തത് സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം കൊണ്ട് മാത്രമേ ജനങ്ങൾക്ക് നീതി ലഭിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ അഴിമതിയതാണ് ഇവിടെ നടന്നത്. ഭൂമി വാങ്ങിയതിലും വലിയ അഴിമതി നടന്നിട്ടുണ്ട്. ചെറിയ തുകക്ക് വാങ്ങിയ ഭൂമി മണിക്കൂറുകൾക്കകം കോടിക്കണക്കിന് രൂപയ്ക്ക് മറിച്ചു വിറ്റു
തീർഥാടന കേന്ദ്രങ്ങളിലെല്ലാം കൊള്ള നടത്തുന്നതായി അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

