പിഎം ശ്രീ ഇന്ന് മന്ത്രിസഭയിൽ; ഉരുണ്ട് കളിച്ച് വിദ്യാഭ്യാസ മന്ത്രി

PM SHRI Kerala Cabinet decision

സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി പ്രാഥമിക ചർച്ചകൾ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ നടക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടാണ് മന്ത്രിസഭ പരിഗണിക്കുക. പി എം ശ്രീ പദ്ധതി നടപ്പിലാക്കണം എന്ന് ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകൾ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാകില്ല എന്നതാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ പദ്ധതിയിൽ ഇതുവരെ മുഖ്യമന്ത്രിയോ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയോ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനകം രണ്ടു തവണ യുഡിഎഫ് സർക്കാരിന് അയച്ചിരുന്നു.

also read; ഐപിഎസ് തലപ്പത്ത് അഴിച്ചുപണി തുടരുന്നു; രാത്രി ഏറെ വൈകിയും സ്ഥലംമാറ്റ ഉത്തരവ്

പദ്ധതി നടപ്പിലാക്കുമോ എന്ന ചോദ്യത്തിന് എം ഷംസുദ്ദീൻ മറുപടി നൽകാൻ തയ്യാറായിരുന്നില്ല. പ്രതിപക്ഷത്തായിരുന്നപ്പോൾ പദ്ധതിയ്ക്കെതിരെ വലിയ കോലാഹലമാണ് മുസ്ലീ ലീ​ഗും കോൺ​ഗ്രസും നടത്തിയത്. എന്നാൽ, അധികാരത്തിൽ എത്തിയപ്പോൾ തങ്ങളുടെ നിലപാടിൽ നിന്ന് ഇവർ പിന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരെന്നും പിഎം ശ്രീയിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണെന്നും പറഞ്ഞ് ഒഴിഞ്ഞ മന്ത്രി കേന്ദ്ര സംസ്ഥാന ബന്ധത്തിന്റെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News