“സമസ്തയും ജമാഅത്തെ ഇസ്ലാമിയും ഒന്ന്”; സമസ്തയെ അവഹേളിച്ച് ലീഗ് ജനറൽ സെക്രട്ടറി പി. എം.എ സലാം

pma-salam-controversial-remark-on-samastha-jamaat-e-islami-row

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെയും മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെയും ഒരേ തട്ടിൽ അളന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സമസ്തയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വിവാദ പരാമർശം അദ്ദേഹം നടത്തിയത്.

ജമാഅത്തെ ഇസ്ലാമിയെപ്പോലെ തന്നെ ഒരു മതസംഘടനയാണ് സമസ്തയെന്ന സലാമിന്റെ പ്രസ്താവനയ്ക്കെതിരെ സമസ്ത നേതാക്കളും അണികളും കടുത്ത പ്രതിഷേധത്തിലാണ്.സലാം. മുന്പും സമസ്‌തയെയും സംസ്ഥാന പ്രസിഡന്റ്‌ ജിഫ്രി തങ്ങളെയും പി എം എ സലാം അധിക്ഷേപിച്ചിരുന്നു.

ALSO READ : എറണാകുളത്ത് കോൺഗ്രസ് പട്ടികയിലടി; മോഹിച്ച സീറ്റ് കിട്ടാത്തതിൽ എൽദോസ് കുന്നപ്പിള്ളിയും ദീപ്തി മേരി വർഗീസും പ്രതിഷേധത്തിൽ

ജമാഅത്തെ ഇസ്ലാമിയോട് വിട്ടുവീഴ്ചയില്ലാത്ത നയം തുടരുന്ന സമസ്തയെ അവരെപ്പോലൊരു മതസംഘടനയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് സംഘടനയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം ഇതിന് മുൻപും സമസ്തയെക്കുറിച്ച് ഇത്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News