
സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി(പി എം ഇ ജി പി)യില്‍ അപേക്ഷ നല്‍കുന്നതിലും രേഖകള്‍ തയ്യാറാക്കുന്നതിലും സംരംഭകരെ ചൂഷണം ചെയ്യുന്നതായി പരാതി ലഭിക്കുന്നുണ്ടെന്ന് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഇത് തീര്‍ത്തും നിയമ വിരുദ്ധമാണെന്നും ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി എം ഇ ജി പി പ്രകാരം വായ്പാ അപേക്ഷ തയ്യാറാക്കുന്നതിനും ബാങ്കുകളില്‍ നല്‍കുന്നതിനും ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള്‍, ഖാദി ബോര്‍ഡ്, ജില്ലാ ഓഫീസ് എന്നിവയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പദ്ധതി പ്രകാരം അപേക്ഷ നല്‍കുന്നതിന് ഏതെങ്കിലും സ്വകാര്യ വ്യക്തികളെയോ ഏജന്‍സികളെയോ ചുമതലപ്പെടുത്തിയിട്ടില്ല.
Also Read: അടിച്ചു മോനേ അടിച്ചു..; 80 ലക്ഷമാ ഒന്നാം സമ്മാനം, കാരുണ്യ കെ ആര്‍ 698 ലോട്ടറി ഫലം ഇതാ
അപേക്ഷ നല്‍കുന്നതിന് യാതൊരു വിധ ഫീസും നല്‍കേണ്ടതില്ല. പി എം ഇ ജി പി പദ്ധതിയുടെ പേരില്‍ പണപ്പിരിവ് നടത്തുന്നവരെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ ജില്ലാ കളക്ടറെയോ വ്യവസായ കേന്ദ്രം ഓഫീസിലോ അറിയിക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

