പോക്കോ എഫ് 7 ഇന്ത്യയിലേക്ക്: ഈ മാസം അവസാനം ലോഞ്ച് ചെയ്‌തേക്കും

ഷവോമിയുടെ സബ് ബ്രാൻഡായ പോക്കോയുടെ പുതിയ ഫോൺ പോക്കോ എഫ് 7 ഈ മാസം അവസാനം ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് മേഖലയിലെ ഭീമനായ ഫ്ലിപ്കാർട്ടാണ് വാർത്ത പുറത്തുവിട്ടത്. ഫ്ലിപ്കാർട്ട് പേജിൽ ലോഞ്ച് തീയതി അറിയിച്ചില്ലെങ്കിലും യുആർഎലിൽ ഫോൺ ഈ മാസം വിപണിയിലെത്തുമെന്ന് സൂചന നൽകുന്നു.

Also read: ഓവർ ഇയർ കാറ്റഗറിയിൽ ആദ്യ ഡിവൈസുമായി നത്തിങ്: ഹെഡ്ഫോൺ1 ഫോൺ 3നൊപ്പം പുറത്തിറക്കും

നിലവിൽ, സ്മാർട്ട്‌ ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നിരുന്നാലും റെഡ്മി ടർബോ 4 പ്രോയ്ക്ക് സമാന്തരമായിട്ടുള്ള ഫോണായിരിക്കും പോക്കോ എഫ്7 എന്നാണ് സൂചനകൾ. പുറത്തുവന്ന റിപോർട്ടുകൾ പ്രകാരം എഫ്7 പ്രോയില്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 3 ചിപ്സെറ്റായിരിക്കും. 6.6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ കൂടാതെ, ഫോണില്‍ 50MP ഡ്യുവല്‍ റിയര്‍ കാമറ സിസ്റ്റവും 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,830mAh ബാറ്ററിയും ഉണ്ടായിരിക്കും. പോക്കോ എഫ്7 റെഡ്മി ടർബോ 4 പ്രോയ്ക്ക് സമാനമാണെങ്കിൽ, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 2 ആയിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. കൂടാതെ ഒപ്റ്റിക്കൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഉണ്ടായിരിക്കും.

പോക്കോ എഫ് 7ന്റെ ചൈനീസ് പതിപ്പിൽ പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങളുണ്ട്. ഈ കളർ ഓപ്ഷനുകൾ ഇന്ത്യയിലേക്ക് എത്തുമോ എന്ന് വ്യക്തമല്ല. പോക്കോ എഫ് 7 നും 30,000 മുതൽ 35,000 രൂപ വരെ വിലയുണ്ടാകുമെന്നാണ് കണക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News