പോക്സോ നിയമം ഭേദഗതി ചെയ്യണം; ബ്രിജ് ഭൂഷന് പിന്തുണയുമായി അയോധ്യയിലെ സന്യാസിമാർ

ലൈംഗീക പീഡന ആരോപണം നേരിടുന്ന ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിംഗിന് പിന്തുണയുമായി അയോധ്യയിലെ സന്യാസിമാർ.ബ്രിജ്ഭൂഷൺ വേട്ടയാടപ്പെടുകയാണ് എന്നാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സന്യാസിമാരുടെ ആരോപണം. പോക്‌സോ നിയമം ദുരുപയോഗം ചെയ്ത് നിരപരാധികൾ പീഡിപ്പിക്കപ്പെടുന്നതായും ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് കമൽ നാരായൺ ദാസ് പറഞ്ഞു.

സന്യാസിമാരും രാഷ്ട്രീയക്കാരും പോക്സോ നിയമം ദുരുപയോഗിച്ച് വേട്ടയാടപ്പെടുകയാണ്. അതിനാൽ നിയമത്തിൽ ഭേദഗതി വേണമെന്നും സന്യാസിമാർ ആവശ്യപ്പെട്ടു. പോക്സോ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് അയോധ്യയിലെ രാമകഥ പാർക്കിൽ ജൂൺ 5 ന് സന്യാസിമാർ റാലി നടത്തും. മുൻ ജഡ്ജിമാരും നിയമ വിദഗ്ധരും പങ്കെടുക്കുമെന്ന് കമൽ നാരായൺ ദാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like