എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസ്

എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കൊല്ലം കുളത്തൂപ്പുഴ ട്രൈബൽ സ്കൂളിലെ അറബി അധ്യാപകൻ കാട്ടാക്കട പൂവച്ചൽ സ്വദേശി ബാത്തിഷാനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ALSO READ: തണ്ണീർക്കൊമ്പൻ്റെ ശരീരത്തിൽ പെല്ലറ്റിന്റെ പാടുകൾ കണ്ടെത്തി; തുരത്താൻ ഉപയോഗിച്ചതാകാമെന്ന് സംശയം

മൂന്ന് മാസം മുൻപ് അധ്യാപകനായി സ്‌കൂളിൽ എത്തിയ ബാത്തിഷാൻ കുട്ടികളെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ശരീരത്തിൽ സ്പർശിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി. രണ്ടു പരാതികളാണ് അധ്യാപകനെതിരെ ലഭിച്ചിരിക്കുന്നത്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തിയാണ് സംഭവത്തിൽ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തിരിക്കുന്നത്.

ALSO READ: ചിലിയിൽ കാട്ടുതീ; ഇരുന്നൂറിലേറെ പേരെ കാണാനില്ല, 46 പേർ മരിച്ചതായി റിപ്പോർട്ടുകൾ

ദുരനുഭവം നേരിട്ട കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സമാന അനുഭവം ഉണ്ടായ കുട്ടികളുടെ രക്ഷിതാക്കള്‍ പരസ്പരം സംസാരിക്കുകയും മറ്റുകുട്ടികളോട് കൂടി ചോദിക്കുകയും തുടർന്ന് പരാതി നൽകുകയുമായിരുന്നു. അതേസമയം, പ്രതി ബാത്തിഷാൻ ഇപ്പോൾ ഒളിവിലാണെന്ന് കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News