
എറണാകുളം കുറുപ്പുംപടിയിൽ സഹോദരിമാർ പീഡനത്തിന് ഇരയായി. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ ആൺ സുഹൃത്ത് അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് പിടികൂടി. പീഡനവിവരം കുട്ടികൾ അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ സംഭവം അറിഞ്ഞിട്ടും അമ്മ മറച്ചുവയ്ക്കുകയാണ് ഉണ്ടായത്. കുട്ടികൾ സുഹൃത്തുക്കൾക്ക് അയച്ച കത്തിലൂടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ALSO READ: വീട്ടില്‍ കഞ്ചാവ് ചെടി കൃഷി, കാവലിന് വിദേശ നായ്ക്കള്‍; കൊല്ലത്ത് എക്‌സൈസിന്റെ മിന്നല്‍ പരിശോധന
രണ്ട് പെണ്‍കുട്ടികളും സ്‌കൂളിലെ സുഹൃത്തിനെഴുതിയ കുറിപ്പില്‍ നിന്നാണ് അതിക്രമത്തിന്റെ വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടികളുടെ സുഹൃത്ത് ആ കുറിപ്പ് അധ്യാപികയ്ക്ക് കൈമാറുകയായിരുന്നു. അധ്യാപികയാണ് കുറുപ്പംപടി പോലീസില്‍ പരാതി നല്‍കിയത്. ധനേഷ് രണ്ട് വര്‍ഷത്തോളം കുട്ടികളെ പീഡനത്തിനിരയാക്കിയെന്ന് പരാതിയില്‍ പറയുന്നുണ്ട്.
രണ്ട് വര്‍ഷമായി ധനേഷ് പലപ്പോഴായി വീട്ടില്‍ വന്നു പോകാറുണ്ടായിരുന്നു. അതിനിടെ ഇയാള്‍ വീട്ടിൽ കുട്ടികളുടെ അമ്മയില്ലാത്ത സമയത്താണ് പല തവണ അതിക്രമം കാണിച്ചത്. ഇക്കാര്യം കുട്ടികളെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here