പതിനഞ്ച്കാരിയെ പീഡിപ്പിച്ചത് പലതവണ; പോക്‌സോ കേസിൽ 60 കാരന് 5 ജീവപര്യന്തം

പോക്‌സോ കേസിൽ അറുപത് വയസ്സുകാരന് അഞ്ച് ജീവപര്യന്തം. പുതുശ്ശേരി സ്വദേശി അജിതനാണ് കുന്നംകുളം പോക്‌സോ കോടതി ആണ് ശിക്ഷ വിധിച്ചത്. മാനസിക ക്ഷമത കുറവുള്ള പതിനഞ്ച്കാരിയെ പലതവണ പീഡിപ്പിച്ചതാണ് ഇയാൾക്കെതിരെയുള്ള കേസ്. നിലവിൽ ഇയാൾ മറ്റൊരു കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

2017 കാലഘട്ടത്തിൽ പ്രതി മാനസിക ക്ഷമത കുറവുള്ള പതിനഞ്ച് വയസ്സുകാരിയായ പെൺകുട്ടിയെ താമസിക്കുന്ന വീടിന്റെ പുറകിലുള്ള കുളിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ അതിജീവിതയുടെ അമ്മയ്ക്കും സഹോദരിയ്ക്കും പെറോട്ടയിലും കറിയിലും ഉറക്കഗുളിക കലർത്തി മയക്കി അതി ജീവിതയെ അതി ക്രൂരമായ രീതിയിൽ പല തവണ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.

പീഡത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മാമ്മ മരിച്ചതിനോട് അനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ചാണ് പീഡന വിവരം മറ്റ് ബന്ധുക്കൾ അറിയുന്നത്. പിന്നീട് കുന്നംകുളം പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് കുന്നംകുളം സബ് ഇൻസ്‌പെക്ടർ U.K. ഷാജഹാന്റെ നേതൃത്വത്തിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ്സ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

Also Read: ആകാശംമുട്ടെ പുക, കവിഞ്ഞൊഴുകി ലാവ; ഹവായിയിലെ കിലോയ അഗ്നിപർവതം പൊട്ടിത്തെറിച്ചതിന്റെ ദൃശ്യങ്ങൾ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe