
എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ പരാതിയിൽ കേസിലെ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സാകേത് കോടതിയിലാണ് പെണ്‍കുട്ടി മൊഴി രേഖപ്പെടുത്തി.
ലൈംഗികാതിക്രമ പരാതിയിലാണ് അജി കൃഷ്ണനെതിരെ കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് എച്ച്ആര്‍ഡിഎസിലെ ജീവനക്കാരൻ പരാതി നല്‍കുന്നത്. 11 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിക്കെതിരെ 2024ല്‍ അതിക്രമം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ അച്ഛൻ പരാതി നൽകുന്നത്. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രം കസ്റ്റഡിയിലുള്ള അജി കൃഷ്ണൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
അതേസമയം, വ്യാജ പരാതിയാണെന്ന് HRDS പ്രതികരിച്ചു. അജു കൃഷ്ണനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ പിതാവിനെതിരെ അച്ചടക്ക നടപടിയെടുത്തതിലുള്ള വിരോധമാണ് പരാതി കൊടുക്കാൻ കാരണമെന്നും HRDS പ്രതികരിച്ചു. HRDS ന്റെ പ്രവർത്തനങ്ങളെ തകർക്കാനുള്ള ശ്രമമാണ്. അജി കൃഷ്ണൻ്റെ ജാമ്യത്തിനായി ശ്രമിക്കുമെന്നും പരാതിക്കാരനെതിരെ പരാതികൊടുക്കുമെന്ന് HRDS കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

