കവിയും സംസ്കൃത പണ്ഡിതനുമായ കുറിശേരി ​ഗോപാലകൃഷ്ണപിള്ള അന്തരിച്ചു

അധ്യാപകനും സംസ്കൃത പണ്ഡിതനുമായ വേങ്ങ കുറിശേരിൽ വീട്ടിൽ കുറിശേരി ​ഗോപാലകൃഷ്ണപിള്ള(91) അന്തരിച്ചു. വിശ്വസാഹിത്യകാരൻ കാളിദാസന്‍റെ മുഴുവൻ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവർത്തകനാണ് അദ്ദേഹം. ചവറ പന്മന ഭട്ടാരക വിലാസം സംസ്കൃത സ്കൂളിലും തിരുവനന്തപുരം രാജകീയ സംസ്കൃത കോളജിലുമായി വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

ALSO READ: പത്തനംതിട്ടയില്‍ അടിപ്പാതയില്‍ അഞ്ചടി ഉയരത്തില്‍ വെള്ളം പൊങ്ങി, യാത്രികരുള്‍പ്പെടെ കാര്‍ മുങ്ങി

ജോലിയിൽ നിന്ന് വിരമിച്ച ശേഷം സാഹിത്യ പ്രവർത്തനത്തിൽ സജീവമായി. വൈകി വിടർന്ന പൂവ് (കവിതാ സമാഹാരം), ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ), കാളിദാസ കൈരളി (വിവർത്തനം) , വിരഹി (മേഘസന്ദേശ പരിഭാഷ), ഭാഷാ കാളിദാസ സർവ്വസ്വം ( കാളിദാസ കൃതികൾ സംപൂർണം), മൃഛകടികം (വിവർത്തനം) എന്നിവയാണ് കൃതികൾ.
ഈവി സാഹിത്യ പുരസ്കാരം (2013) , ധന്വന്തരീ പുരസ്കാരം, എന്നിവ നേടി.സംസ്കാരം ഇന്ന് രാത്രി എട്ടിന് വീട്ടു വളപ്പിൽ.

ALSO READ:  “റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടറും ഗൂഢാലോചന നടത്തി”, അഖില്‍ മാത്യുവിനെതിരായ വ്യാജ ആരോപണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി പ്രതി ലെനിന്‍ രാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News