കവിയും എഴുത്തുകാരനുമായ എന്‍കെ ദേശം അന്തരിച്ചു

കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍കെ ദേശം അന്തരിച്ചു.87 വയസായിരുന്നു.കൊടങ്ങല്ലൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ അങ്കമാലി കോതൻകുളങ്ങരയിലുള്ള മകളുടെ വീട്ടിൽ വച്ച് നടക്കും.

also read: മഹാസഖ്യത്തിനു ഭൂരിപക്ഷം തെളിയിക്കാനാകുമോ? ജാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.’അന്തിമലരി’ ആണ് എന്‍കെ യുടെ ആദ്യ സമാഹാരം. കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തിയൊന്നക്ഷരാളി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നർമരസവും കാലദേശാവബോധവും എന്‍കെ ദേശത്തിന്റെ കവിതയുടെ സവിശേഷതകളാണ്. ടാഗോറിന്റെ ഗീതാഞ്ജലിക്ക് എൻ.കെ. ദേശം നടത്തിയ വിവർത്തനം ശ്രദ്ധേയമാണ്.

1936 ഒക്ടോബര്‍ 31ന് ആലുവയിലെ ദേശത്താണ് ജനനം. ദേശം കൊങ്ങിണിപ്പറമ്പില്‍ പരേതരായ നാരായണ പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ് എന്‍കെ ദേശം എന്ന എന്‍ കുട്ടിക്കൃഷ്ണ പിള്ള. ലീലാവതിയമ്മയാണ് ഭാര്യ.മക്കൾ :കെ ബിജു, കെ ബാലു, അപര്‍ണ കെ പിള്ള.

also read: ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം ഇതോ? പേര് കണ്ടെത്തി സോഷ്യൽമീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News