പഞ്ചാബിലെ കർഷകർക്കെതിരായ പൊലീസ് നടപടി; സംയുക്ത കിസാൻ മോർച്ചയുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

പഞ്ചാബിലെ കർഷകർക്കെതിരായ പൊലീസ് നടപടിയിൽ സംയുക്ത കിസാൻ മോർച്ചയുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. ജില്ലാകേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ കർഷക സംഘടനാ നേതാക്കൾ അണിനിരക്കും.

Also read: ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയ്‌ക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മിനിമം താങ്ങുവില നിയമപരമാക്കുക, ദേശീയ കാർഷിക വിപണന കരട് നയം പിൻവലിക്കുക, വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും പ്രതിഷേധം ശക്തമാക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിന് മുന്നിൽ പഞ്ചാബിലെ ആം ആദ്മി സർക്കാർ കീഴടങ്ങിയെന്ന് എസ് കെ എം ആരോപിച്ചു. ഇതിനെതിരെ കർഷക സംഘടനകൾ ഐക്യത്തോടെ പ്രതിഷേധിക്കാൻ സംയുക്ത കിസാൻ മോർച്ച അഭ്യർത്ഥിച്ചു.

Also read: ജമ്മു കാശ്മീരിലെ കത്വയിൽ ഭീകരർക്കെതിരെ ഏറ്റുമുട്ടൽ തുടരുന്നു; 3 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

Samyukta Kisan Morcha's nationwide protest against police action against farmers in Punjab today. Leaders of farmers' organizations will join the protest program held in district centers.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News