സീരിയൽ കില്ലർ നഴ്സ്; കൂടുതല്‍ കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചെന്ന സംശയം; മുമ്പ് ജോലി ചെയ്ത ആശുപത്രികളിൽ പരിശോധന

ബ്രിട്ടനിൽ സീരിയൽ കില്ലർ നഴ്സ് ലൂസി ലെറ്റ്ബി മുമ്പ് ജോലി ചെയ്ത ആശുപത്രികളിലെ കുട്ടികളുടെ മരണം അന്വേഷിച്ച് പൊലീസ്. 33കാരിയായ കില്ലർ നഴ്സ്
ഏഴ് പിഞ്ചുകുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയത്. കൂടുതൽ കുട്ടികളെ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. 2012 മുതൽ 2015 വരെ ഇവർ ട്രെയിനിയായി ജോലി ചെയ്ത ലിവർപൂൾ വിമൻസ് ആശുപത്രിയിലും പൊലീസ് അന്വേഷണം ഊർജിതമാക്കി. 2012-2015 കാലയളവിൽ ലിവർപൂൾ വിമൻസ് ആശുപത്രിയിലെയും കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലും ജനിച്ച നാലായിരത്തോളം കുഞ്ഞുങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിക്കാനും പൊലീസ് നിർദേശം നൽകി. ലൂസി ലെറ്റ്ബിക്കെതിരെയുള്ള അന്വേഷണത്തിന് ഓപ്പറേഷൻ ഹമ്മിങ്ബേർഡ് എന്നാണ് പൊലീസ് നൽകിയ പേര്. ഡിപ്പാർട്ട്മെന്റ് സൂപ്രണ്ട് പോൾ ഹ്യൂസാണ് അന്വേഷണസംഘ തലവൻ.

also read :ചുമയാണോ വില്ലന്‍? മഞ്ഞള്‍ ചേര്‍ത്ത തുളസി വെള്ളം വെറുംവയറ്റില്‍ കുടിച്ചുനോക്കൂ

കഴിഞ്ഞ ദിവസമാണ് ഏഴ് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ നഴ്സ് കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. ഏഴ് നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തുകയും ആറ് ശിശുക്കളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് നഴ്സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് മാഞ്ചസ്റ്റർ ക്രൗൺ കോടതി കണ്ടെത്തിയത്.

ബ്രിട്ടനെ ഞെട്ടിച്ച സംഭവമായിരുന്നു കുഞ്ഞുങ്ങളുടെ കൊലപാതകം. അഞ്ച് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളുമാണ് നഴ്സിന്റെ ക്രൂരതക്കിരയായത്. ആശുപത്രിയിൽ നവജാത ശിശുക്കളുടെ സംരക്ഷണ ചുമതലയായിരുന്നു നഴ്സ് ലൂസിക്ക്. 2015-16 കാലയളവിലാണ് കുട്ടികളെ കൊലപ്പെടുത്തിയത്. നഴ്സ് തന്നെ എഴുതിയ കുറിപ്പാണ് കേസിൽ നിർണായകമായത്. ഞാനൊരു പിശാചാണ്. എനിക്ക് കുട്ടികളെ നോക്കാനാകില്ല -എന്നാണ് ഇവർ എഴുതിവെച്ചത്. ഈ കുറിപ്പ് അന്വേഷണ സംഘം കണ്ടെത്തി. ഇൻസുലിൻ കുത്തിവെച്ചും അമിതമായി പാലു കുടിപ്പിച്ചും കാലി സിറിഞ്ച് കുത്തിയുമൊക്കെയാണ് ഇവർ കുട്ടികളെ കൊലപ്പെടുത്തിയത്. ആറ് കുട്ടികൾ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

also read: പരിനീതി ചോപ്രയുടെയും രാഘവ് ഛദ്ദയുടെയും വിവാഹം സെപ്റ്റംബർ 25 ന്; രാജസ്ഥാനിലെ ഉദയ്പൂർ പാലസ് വേദിയാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News