
കായംകുളത്ത് കുപ്രസിദ്ധ ഗുണ്ടയുടെ സിനിമാ സ്റ്റൈൽ പിറന്നാൾ ആഘോഷം പൊളിച്ച് പോലീസ്. പിറന്നാൾ ആഘോഷമാക്കാൻ എത്തിയ കൊലപാതക കേസ് പ്രതി ഉൾപ്പെടെയുള്ളവർ പൊലീസ് പിടിയിലായി. കായംകുളത്തെ കുപ്രസിദ്ധ ഗുണ്ടയും ഗുണ്ടാ നിയമ പ്രകാരം നടപടി നേരിട്ടിട്ടുള്ളതുമായ പത്തിയൂർ മൻസൂർ മകൻ വിഠോബ ഫൈസൽ എന്നിവർ സംഘടിപ്പിച്ച പിറന്നാളാഘോഷമാണ് കായംകുളം പോലീസ് ഇടപെട്ട് പൊളിച്ചത്.
ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് പുതുപ്പള്ളി കൂട്ടം വാതുക്കൽ പാലത്തിൽ വെച്ച് ഗുണ്ടാസംഘം പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഫൈസലിനെ കൂടാതെ കായംകുളത്ത് യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പാരഡൈസ് വില്ലയിൽ നിസാമുദ്ദീൻ മകൻ പുട്ട് അജ്മൽ.
കാപ്പാ നിയമപ്രകാരം നടപടി നേരിട്ടു കൊണ്ടിരിക്കുന്ന കുപ്രസിദ്ധ ഗുണ്ട പത്തിയൂർ ആഷിക്ക്, ആഷിക്കിൻ്റെ സഹോദരൻ ആദീൻ തുടങ്ങിയ സംഘമാണ് പിറന്നാള്‍ ആഘോഷമാക്കാൻ എത്തിയപ്പോള്‍ പൊലീസ് പിടിയിലായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here