കോള്‍ ചെയ്യാനെന്ന വ്യാജേന മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളയാന്‍ ശ്രമം; പ്രതി പിടിയില്‍

തൃശൂരില്‍ ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ചൊവ്വല്ലൂര്‍ സ്വദേശി ഷരീഫിനെയാണ് കുന്നംകുളം പൊലീസ് പിടികൂടിയത്.

also read- സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന ടൊവിനോയുടെ പരാതി; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. പെരുമ്പിലാവില്‍ ബൈക്കിലെത്തിയ ഷരീഫ് അടങ്ങുന്ന മൂന്നംഗ സംഘം അസം സ്വദേശിയുടെ മൊബൈല്‍ ഫോണാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കോള്‍ ചെയ്യാനെന്ന വ്യാജേന മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ ഒച്ചവെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

also read- പാഠ്യപദ്ധതിയില്‍ അഴിച്ചുപണിക്കൊരുങ്ങി എന്‍സിഇആര്‍ടി; പാഠപുസ്തക പരിഷ്‌കരണത്തിന് 19 അംഗ സമിതി

അറസ്റ്റിലായ പ്രതി ലഹരി കേസിലും മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here