
ശാരീരിക അവശത അനുഭവിക്കുന്ന 86 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കൊല്ലത്തുനിന്ന് പിടികൂടി. തുമ്പോളി കോവിൽ പുരയിടം വീട്ടിൽ ഹാരിസിനെയാണ് (48 ) ആലപ്പുഴ ഡിവൈഎസ്പിയുടെ നിർദേശാനുസരണം പിടികൂടിയത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി ഒളിവിൽ തുടരുകയായിരുന്നു.
നോർത്ത് സിഐ അരുണിന്റെ നേതൃത്വത്തിൽ എസ് ഐ. നിയാസ്, പോലീസുദ്യോഗസ്ഥരായ വിപിൻദാസ്, ഗിരീഷ്, ബിനോയ് എന്നിവരടങ്ങിയ സംഘമാണ് ഹാരിസിനെ സാഹസികമായി പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

