
തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാർക്കിനു സമീപം സിന്തറ്റിക് ലഹരിയുമായി യുവാവ് പൊലീസിന്റെ പിടിയിൽ. വണ്ടിയുടെ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റി ബൈക്കിൽ കറങ്ങിയായിരുന്നു യുവാവിന്റെ എംഡിഎംഎ കച്ചവടം. മണക്കാട് ബലവാൻനഗർ സ്വദേശി സബിൻ (27) ആണ് കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായത്.
വൈകുന്നേരം കഴക്കൂട്ടത്തു വച്ച് മുൻഭാഗത്തെ നമ്പർ പ്ലേറ്റ് ഇല്ലാതെ പോയ ബൈക്ക് കണ്ട് സംശയം തോന്നിയ പൊലീസ് വാഹനത്തെ പിന്തുടരുകയായിരുന്നു. മുക്കോലയ്ക്കൽ ജംഗ്ഷനിൽ വച്ച് ഇയാളെ കഴക്കൂട്ടം പൊലീസ് പിടിച്ചു.
Also Read: തൊടുപുഴ കൊലപാതകം; ബിജുവിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു
ആദ്യം പൊലീസിന് ഇയാളുടെ പ്രവൃത്തികള്‍ കണ്ട് സംശയം ഒന്നും തോന്നിയില്ല. പക്ഷെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോള്‍. പാൻ്റ്സിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ മൂന്നു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Also Read: ഇടുക്കിയിൽ നവജാത ശിശുവിന്റെ മൃതദേഹം നായകടിച്ച നിലയിൽ കണ്ടെത്തി
ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ നാളെ പൊലീസ് കോടതിയിൽ ഹാജരാക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here