ഇടുക്കിയിൽ വയോധികയെ കൊന്ന കേസ്; പ്രതികളെ പിടികൂടി പൊലീസ്

ഇടുക്കി അടിമാലിയിൽ വയോധികയെ കൊന്ന കേസിലെ പ്രതികളെ പിടികൂടി പൊലീസ്. കൊല്ലം ജില്ലയിലെ കിളികൊല്ലൂർ സ്വദേശികളായ അലക്സും കവിതയും ആണ് പിടിയിലായത്. പ്രതികളെ പാലക്കാട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന്‌ 24 മണിക്കൂർ തികയും മുമ്പാണ് അടിമാലിയിൽ നെടുവേലികിഴക്കേതിൽ ഫാത്തിമ എന്ന വയോധികയെ കഴുത്തറുത്ത് കൊന്ന പ്രതികളെ കേരള പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി സി ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പാലക്കാട് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.

Also Read: ഏകീകൃത സിവിൽ കോഡും ലോകമാകെ രാമായണോത്സവവും; ഹിന്ദുത്വത്തിലൂന്നി ബിജെപിയുടെ പ്രകടന പത്രിക

കൊല്ലം കിളികൊല്ലൂർ സ്വദേശികളായ അലക്സും കവിതയും ആണ് പിടിയിലായത്. അടിമാലി ടൗണിന് സമീപമാണ് ഫാത്തിമ മകനോടൊപ്പം താമസിച്ചിരുന്നത്. മകൻ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. മകൻ തിരികെയെത്തുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെയാണ് കണ്ടത്. കഴുത്തറ്റു പോകുന്ന രീതിയിൽ കഴുത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു.

Also Read: കോവിഡ് മൂലം മരണപ്പെട്ടവരുടെ കണക്കും വ്യാജം; ആരോഗ്യരംഗത്തെ കണക്കുകളിൽ മോദി സർക്കാരിന്റെ വീഴ്ചകൾ കണ്ടെത്തി ലാൻസെറ്റ്

പരിസരത്ത് മുളകുപൊടി വിതറിയിരുന്നു. ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു. ഇടുക്കി എസ് പി വിഷ്ണു പ്രദീപ് ടി കെ അടക്കമുള്ള ഉന്നത പൊലീസ് അധികാരികൾ ഉടൻതന്നെ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here