അയല്‍വാസിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടു; 28 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

കോട്ടയത്ത് 28 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍. വാക്കാനം പുഞ്ചവയല്‍ സ്വദേശി സന്തോഷ് ബാബു (59) ആണ് അറസ്റ്റിലായത്. അയല്‍വാസിയെ ആക്രമിച്ച കേസില്‍ 1993 ശിക്ഷിക്കപ്പെട്ട സന്തോഷ് അന്നുമുതല്‍ ഒളിവില്‍ ആയിരുന്നു.

Also Read- യുവതിയെ ലൈംഗിക അടിമയാക്കി 14 വര്‍ഷം തടവില്‍ പാര്‍പ്പിച്ചു; 51 കാരന്‍ അറസ്റ്റില്‍

1993ല്‍ അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സന്തോഷ് ബാബുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ മൂന്ന് മാസം തടവിന് കോടതി ശിക്ഷിച്ചു. തുടര്‍ന്ന് കോടതിയില്‍ നിന്ന് ഇളവ് നേടിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

Also Read- ‘ഞങ്ങള്‍ക്ക് എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ല’; ഹരിയാന സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവില്‍ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News