
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ ഡ്രൈവർക്ക് നേരെ പൊലീസ് കയ്യേറ്റം. എ കെ ജി സെൻ്ററിലെ ഡ്രൈവർ അനൂപ് തില്ലങ്കേരിക്കെതിരെയാണ് പൊലീസിൻ്റെ കയ്യേറ്റമുണ്ടായത്. പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം.
‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായി അനൂപ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് കയ്യേറ്റം ചെയ്തത്. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്. ജയൻ, ശരത് എന്നീ പോലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നും പരാതിയിൽ പറയുന്നു.
A complaint has been filed with the DGP alleging police misconduct against the driver of the Leader of Opposition. The incident reportedly occurred at a railway station while opposition leader Pinarayi Vijayan was being dropped of

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

