പശ്ചിമബംഗാളിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് ഭീകരതയിൽ പ്രതിഷേധം രേഖപ്പെടുത്തി ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ്

DYFI

തൊഴിലില്ലായ്മയ്ക്കും അഴിമതിക്കും എതിരെ പശ്ചിമബംഗാളിലെ സിലിഗുരിയിൽ ഉത്തരകന്യ മിനി സെക്രട്ടറിയേറ്റിലേക്ക് നടന്ന ഡിവൈഎഫ്ഐ മാർച്ചിന് നേരെ പോലീസ് അഴിച്ചുവിട്ട ക്രൂരമായ ആക്രമണം അപലപനീയവും പ്രതിഷേധാർഹവുമാണ്.

യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ആവശ്യപ്പെട്ട് സംഘടിപ്പിച്ച സമാധാനപരമായ പ്രതിഷേധത്തെ പോലീസ് അക്രമാസക്തമായി നേരിടുകയും ലാത്തി ചാർജ്, ജലപീരങ്കി, കണ്ണീർവാതകം, പുക ബോംബുകൾ എന്നിവ പ്രയോഗിക്കുകയും ചെയ്തു. ഡിവൈഎഫ്ഐ പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി മിനാക്ഷി മുഖർജി, ധ്രുബജ്യോതി സാഹ എന്നിവരുൾപ്പെടെ നിരവധി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു.

Also Read: ‘യുവ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം’: ഡിവൈഎഫ്‌ഐ

ജനാധിപത്യ പ്രതിഷേധങ്ങൾക്കെതിരായ ഈ ക്രൂരമായ ആക്രമണം പശ്ചിമ ബംഗാളിലെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസി സർക്കാരിന്റെ സ്വേച്ഛാധിപത്യ സ്വഭാവത്തെ തുറന്നു കാട്ടുന്നതാണ്. തൊഴിലില്ലാത്ത യുവജനങ്ങളുടെ യഥാർത്ഥ ആശങ്കകൾ പരിഹരിക്കുന്നതിനും മാന്യമായ തൊഴിൽ അവകാശം ഉറപ്പാക്കുന്നതിനും പകരം, പോലീസ് ക്രൂരതയിലൂടെ ഡിവൈഎഫ്ഐയുടെ പോരാട്ടത്തെ അടിച്ചമർത്താനാണ് മമതാ ബാനർജി സർക്കാർ ശ്രമിക്കുന്നത്.

ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ശക്തമായി പൊരുതുന്ന ഡിവൈഎഫ്ഐ പശ്ചിമബംഗാൾ സഖാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് ഭീകരതയിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here