കേരള സർവകലാശാലയിലെ അക്രമം: 5 കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്

kerala-university-answer-sheet-lose

കേരള സർവകലാശാലയിൽ ഇന്നലെയുണ്ടായ അക്രമത്തിൽ 5 കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ നടന്ന വിദ്യാർഥി യൂണിയൻ അടക്കമുള്ള തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിന് പിന്നാലെയാണ് കെ.എസ്.യു അക്രമം അഴിച്ചുവിട്ടത്.

കെ.എസ്.യു പ്രവർത്തകരായ ഗോപു നെയ്യാർ, നിഹാൽ, ആശിഷ്, സൈദാലി, അമീന എന്നിവർക്കെതിരെ ആണ് കേസ് എടുത്തത്. ഇവർക്ക് പുറമെ കണ്ടാൽ അറിയുന്ന 200 പേർക്കെതിരെയും കൻ്റോൺമെൻ്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ALSO READ: മുണ്ടക്കൈ- ചൂരൽമല പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാൻ തടസ്സമില്ലെന്ന് ഹൈക്കോടതി

കേരള സർവ്വകലാശാലയില്‍ കെ എസ് യു അക്രമണത്തില്‍ 8 എസ്എഫ്ഐ പ്രവർത്തകർക്കാണ് ഇന്നലെ പരുക്ക് പറ്റിയത്. വിദ്യാര്‍ഥി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എസ് എഫ് ഐ വിജയത്തിന് പിന്നാലെയാണ് കെ എസ് യു ആക്രമണം അ‍ഴിച്ചുവിട്ടത്. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡൻറ് ടോണി,സംസ്ഥാന കമ്മിറ്റി അംഗം റോഷൻ, ജില്ലാ കമ്മിറ്റി അംഗം ദിലീപ്,പാളയം ഏരിയാ കമ്മിറ്റി മെമ്പർ ധനേഷ്, യൂണിവേഴ്സിറ്റി കോളേജ് ജനറൽ സെക്രട്ടറി ആബിദ് ജാഫർഖാൻഎന്നിവര്‍ക്ക് അക്രമത്തിൽ പരിക്കേറ്റു.

സംസ്ഥാന പ്രസിഡൻറ് ശിവപ്രസാദിനും അക്രമത്തിൽ പരിക്കേറ്റിരുന്നു.മുഖത്തും കൈക്കുമാണ് പരുക്കേറ്റത്. അതിനിടെ മാർ ഇവാനിയോസ് കോളേജിലെ രണ്ട് എസ് എഫ് ഐ വിദ്യാർത്ഥികൾക്ക് നേരെയും കെഎസ്‌യു പ്രവർത്തകരുടെ മർദനം ഉണ്ടായി.ഇവാനിയോസ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അനൂപ്, ആൻസ് എന്നിവർക്കാണ് പരുക്ക്.ഇരുവരുടേയും തലയ്ക്കാണ് പരുക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News