അയ്യോ! ഞാനൊരു തമാശ പറഞ്ഞതല്ലേ…നിങ്ങളത് കാര്യമാക്കിയോ? പൊലീസ് അകമ്പടി ലഭിച്ചുവെന്ന് യൂട്യൂബർ, കേസെടുത്തതോടെ ശരിക്കും വെള്ളംകുടിച്ചു

ELVISH YADAV

തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതുവെന്ന ആരോപണത്തിൽ യൂട്യൂബർ എൽവിഷ് യാദവിനെതിരെ രാജസ്ഥാൻ പൊലീസ് കേസെടുത്തു. ജയ്പൂരിൽ നടന്ന ഒരു മ്യൂസിക് വീഡിയോ ഷൂട്ടിനിടെ രാജസ്ഥാൻ പൊലീസ് അദ്ദേഹത്തെ അകമ്പടി സേവിച്ചുവെന്ന് അവകാശപ്പെട്ടുള്ള വീഡിയോയാണ് വിവാദത്തിന് തിരകൊളുത്തിയത്. ഔദ്യോഗിക സുരക്ഷ നൽകിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഈ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞതോടെയാണ് എൽവിഷ് കുരുക്കിലായത്. യാദവ് തങ്ങളുടെ പ്രശസ്തിക്ക് കളങ്കം വരുത്താൻ ശ്രമിച്ചുവെന്ന് പൊലീസ് ആരോപിച്ചു.

രാജസ്ഥാൻ മുൻ മന്ത്രി പ്രതാപ് സിംഗ് ഖചാരിയവാസിൻ്റെ മകൻ കൃഷ്ണവർദ്ധൻ ഓടിക്കുന്ന കാറിൽ യാത്ര ചെയ്യുന്ന യാജവിൻ്റെ വിഡിയോയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇവർ സഞ്ചരിക്കുന്ന വാഹനത്തിന് പിന്നിൽ ഒരു പൊലീസ് വാഹനം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് തങ്ങൾക്ക് അകമ്പടിയായെത്തിയ വാഹനമായിരുന്നു ഇതെന്നായിരുന്നു എൽവിഷിൻ്റെ ആവകാശവാദം.


അതേസമയം യാദവിന് അകമ്പടി സേവിച്ചിട്ടില്ലെന്ന് ജയ്പൂർ പൊലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫ് സ്ഥിരീകരിച്ചു. അവകാശവാദത്തിൽ താരത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പൊലീസ് സുരക്ഷ നൽകുന്നത് സ്ഥാപിത പ്രോട്ടോക്കോളുകൾ അടിസ്ഥാനമാക്കിയാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നും അഡീഷണൽ പൊലീസ് കമ്മീഷണർ രാമേശ്വർ സിംഗ് ആവർത്തിച്ചു.

അതേസമയം വിവാദ വീഡിയോയിൽ യാദവിന്റെ കാർ ടോൾ ബൂത്തിലൂടെ പണം നൽകാതെ കടന്നുപോകുന്നതും പോലീസ് വാഹനം പിന്തുടരുന്നതും കാണിച്ചു. മുൻ മന്ത്രി പ്രതാപ് സിംഗ് ഖചാരിയവാസ് സംഭവത്തിൽ നിന്ന് സ്വയം അകലം പാലിച്ചു, എൽവിഷ് പൊലീസ് എസ്കോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News