പൊതുജനശല്യമുണ്ടാക്കി; യുവാവിനുമേൽ പൊലീസ് കാപ്പ ചുമത്തി

കുന്നമംഗലം പ്രദേശത്തും പരിസരങ്ങളിലും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയതിന്റെ പേരിൽ ആകർഷ് എന്നയാളെ കോഴിക്കോട് സിറ്റി പൊലീസ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു. കുന്നമംഗലം പ്രദേശത്തും പരിസരങ്ങളിലും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയതിന്റെ പേരിൽ ബഹു.ജില്ലാ കളക്ടറുടെ നടപടിക്രമത്തിന്റെ ഭാഗമായാണ് നടപടി. ഇയാൾക്ക് 2017 ൽ നിലംബൂർ എക്‌സൈസിൽ കഞ്ചാവും മയക്കു മരുന്നും കൈവശം വെച്ചതിനും മാവൂരും കുന്നമംഗലത്തുമായി മറ്റു അഞ്ചു അടിപിടി കേസുകളുമുണ്ട്.

also read; ആലപ്പുഴ കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here