
പാതിവില വാഹന തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനുമായി മൂവാറ്റുപുഴ പൊലീസ് കൊച്ചിയില്‍ നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. വൈറ്റിലയിലെയും കടവന്ത്രയിലെയും ഓഫീസുകളിലും മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. അനന്തുവിന്റെ കളമശ്ശേരിയിലെ ഓഫീസ് പൊലീസ് പൂട്ടി സീല്‍ ചെയ്തു.
ALSO READ: മതനിരപേക്ഷതയ്ക്ക് ഭരണഘടന നല്‍കിയ പേരാണ് സാഹോദര്യമെന്ന് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത
മൂവാറ്റുപുഴ പൊലീസിന്റെ നേതൃത്വത്തിലാണ് അനന്തു കൃഷ്ണനെ ഞായറാഴ്ച കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഉച്ചയോടെ വൈറ്റിലയ്ക്ക് സമീപമുള്ള നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പ്രോജക്ട് ഓഫീസില്‍ ആണ് ആദ്യം എത്തിച്ചത്. സായി ഗ്രാമം ഡയറക്ടറായ ആനന്ദകുമാര്‍ ചെയര്‍മാനായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കോര്‍ഡിനേറ്റര്‍ ആയിരുന്നു അനന്തു. തുടര്‍ന്ന് പാലാരിവട്ടത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പിന്നീട് കടവന്ത്രയിലെ ഓഫീസിലും മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിലും എത്തിച്ച് തെളിവെടുത്തു. ആനന്ദ കുമാറിനും നേതാക്കള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും പേരുകള്‍ പിന്നീട് വെളിപ്പെടുത്താമെന്നും അനന്തു കൃഷ്ണന്‍ പ്രതികരിച്ചു.
ALSO READ: ഭർത്താവിൻ്റെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിൽ; സംഭവം ബെംഗളൂരുവിൽ
ടൂവീലര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അനന്തു കൃഷ്ണന്റെ പണമിടപാടുകള്‍, മറ്റു രേഖകള്‍, ഓഫീസുമായി ബന്ധമുള്ള ഉന്നതരുടെ വിവരങ്ങള്‍ എന്നിവ കൂടി ശേഖരിക്കാന്‍ ലക്ഷമിട്ടാണ് തെളിവെടുപ്പ് നടത്തിയത്. ഏറ്റവും ഒടുവില്‍ അനന്തു കൃഷ്ണന്റെ കളമശേരിയിലെ ഓഫീസില്‍ എത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്. അനന്തു കൃഷ്ണന്റെ ഉടമസ്ഥതയിലുളള പ്രൊഫഷണല്‍ സര്‍വീസ് ഇന്നവേഷന്‍ എന്ന കളമേശിരിയിലെ സ്ഥാപനം പോലീസ് പൂട്ടി സീല്‍ ചെയ്തു. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ പ്രതി അനന്തു കൃഷ്ണനെ പൊലീസ് നാളെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here