ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയിലെന്ന് ഉറപ്പിച്ച് പൊലീസ്

ഹരിദാസ് പണം നല്‍കിയെന്ന് ആരോപിക്കുന്ന ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയിലെന്ന് ഉറപ്പിച്ച് പൊലീസ്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലാണ് ഇക്കാര്യം ആധികാരികമായി വ്യക്തമായത്. ഇനി സെക്രട്ടേറിയറ്റിന് മുന്നിലെ CCTV ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് കാന്റോണ്‍മെന്റ് പൊലീസിന്റെ നീക്കം.

Also Read: വാളയാർ ചെക്ക്‌പോസ്റ്റിൽ രേഖകൾ ഇല്ലാത്ത 34 പവൻ സ്വർണ്ണം പിടികൂടി

ഹരിദാസന്‍ പണം കൈമാറിയെന്ന് ആരോപിക്കുന്ന ഏപ്രില്‍ പത്തിന് അഖില്‍ മാത്യു പത്തനംതിട്ടയില്‍ സുഹൃത്തിന്റെ കല്യാണ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കന്റോണ്‍മെന്റ് പൊലീസ് പരിശോധിക്കുന്നത്. ഏപ്രില്‍ 10, 11 ദിവസങ്ങളില്‍ അഖില്‍ മാത്യു പത്തനംതിട്ട ജില്ലയില്‍ തന്നെയെന്ന് ആധികാരികമായി ഉറപ്പായി. ഇതിനൊപ്പം ഹരിദാസന്‍ ഈ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്നും ടവര്‍ ലൊക്കേഷനില്‍ വ്യക്തം. ഇതോടെ ഇരുവരും തമ്മില്‍ കണ്ടിട്ടില്ല എന്ന് തന്നെയാണ് പൊലീസിന്റെ വിലയിരുത്തല്‍.

Also Read; ടി വി ആര്‍ ഷേണായ് അവാര്‍ഡ് രാജ്ദീപ് സര്‍ദേശായ്ക്ക്

ഇക്കാര്യം കണ്ടെത്താന്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിന് മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ അടുത്ത നീക്കം. പൊതുഭരണ വകുപ്പിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. വിശദമായി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതോടെ ആള്‍മാറാട്ടം നടത്തി ആരെങ്കിലും പണം കൈപ്പറ്റിയോ എന്നും, ഹരിദാസന്‍ പണം കൈമാറുന്ന ദൃശ്യമില്ലെങ്കില്‍ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും വ്യക്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News