കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര ഏജൻസികൾക്ക് കത്തയച്ച് പൊലീസ്

kerala police

കൊടകര കുഴല്‍പ്പണക്കേസ് ഇ.ഡി.യും ആദായ നികുതി വകുപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ്. ഇഡിക്കും ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസ് വീണ്ടും  കത്ത് നല്‍കി. ഫെബ്രുവരി 14 നാണ് ഇതു സംബന്ധിച്ചുള്ള കത്ത് പൊലീസ് നല്‍കിയത്. 

കൊടകര കുഴല്‍പ്പണ കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം തവണയാണ് പൊലീസ് കേന്ദ്ര ഏജൻസികളെ സമീപിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തില്‍ വിതരണം ചെയ്യാനായി ആറു ചാക്കുകളിലായി 9 കോടി രൂപ കൊണ്ടുവന്നുവെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും അന്നത്തെ തൃശൂര്‍ ജില്ല പ്രസിഡന്റ് കെകെ അനീഷ് കുമാറിനും ഇതു സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്നും മുൻ ബിജെപി ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു. 

ALSO READ; ഇസ്രയേലില്‍ മലയാളി വെടിയേറ്റു മരിച്ചു

ബിജെപി തൃശൂര്‍ ഓഫീസിലെത്തിയ കള്ളപ്പണം സംബന്ധിച്ച് തിരൂര്‍ സതീഷ് കുന്ദംകുളം കോടതിയില്‍ രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. കള്ളപ്പണ ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  സ്വകാര്യ അന്യായവും തിരൂര്‍ സതീഷ് ഫയല്‍ ചെയ്തിട്ടുണ്ട്. 

കള്ളപ്പണ പാട് രാജ്യദ്രോഹ കുറ്റമാണെന്നും ഇത് അന്വേഷിക്കാനുള്ള അധികാരം കേന്ദ്ര ഏജൻസികൾക്കാണെന്നും കാണിച്ചാണ് പൊലീസ് കേന്ദ്ര ഏജൻസികൾക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 14 നാണ് പൊലീസ് സംഘം കേന്ദ്ര ഏജൻസികൾക്ക് കത്ത് നല്‍കിയിരിക്കുന്നത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News