
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് കേസ്. യൂത്ത് കോണ്‍ഗ്രസ്, കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ നടന്ന മാർച്ചിൽ ഒരു പൊലീസുകാരന് പരുക്കേറ്റിരുന്നു.
ALSO READ: യുക്രൈനിലെ ഇന്ത്യൻ ഫാർമ കമ്പനിയുടെ വെയർഹൗസിന് നേരെ റഷ്യൻ മിസൈൽ ആക്രമണം; ചിത്രങ്ങൾ പുറത്ത്
പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സംഘര്‍ഷഭരിതമാവുകയും ഒരു പൊലീസുകാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പൊലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here