മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു

മലയാള സിനിമയിൽ റെക്കോർഡുകൾ സൃഷ്‌ടിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

ALSO READ: ‘ആരാദ്യം മുന്നിലെത്തും എന്ന നിലയിൽ ഓടുകയാണ്, എത്ര പെട്ടെന്നാണ് ജീവിതം മാറിയത്, നമ്മളിങ്ങനെ ചെയ്യില്ലെന്ന് തീരുമാനിച്ചതാണ് പക്ഷെ’: സൗഭാഗ്യ

സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് നടപടി. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തി എറണാകുളം മരട് പോലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.

ALSO READ: ’49 കോടി മുടക്കി 8 വർഷം കൊണ്ട് പണിത പാലം ഒരു കാറ്റ് വന്നു വിളിച്ചപ്പോൾ കൂടെപ്പോയി’, തെലങ്കാനയിൽ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News