
തൃശൂർ വാടാനപ്പള്ളിയിൽ വോട്ടിനായി ബിജെപി കിറ്റ് നൽകിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഗോഡൗൺ ഉടമ പ്രവീണിനും കിറ്റിന് ഓർഡർ നൽകിയ വ്യക്തിയ്ക്കുമെതിരെയാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വാടാനപ്പള്ളി പൊലീസിന് പരാതി നൽകിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. വാടാനപ്പിള്ളിയിൽ വോട്ടിന് വേണ്ടി ബിജെപി കിറ്റ് വിതരണം നടത്തിയിരുന്നു.1500 ൽ അധികം കിറ്റുകളാണ് ഇന്നലെ കണ്ടെടുത്തത്. വാടാനപ്പിളി സെൻ്ററിന് അടുത്ത് പ്രവർത്തിക്കുന്ന ചാമ്പ്യൻസ് എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിലാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതേ തുടർന്ന് പ്രേദേശത്ത് ബിജെപി പ്രവർത്തകർ സംഘർഷം ഉണ്ടാക്കുകയും ചെയ്തു.
സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചായിരുന്നു നടപടിയെടുത്തത്. കഴിഞ്ഞ ദിവസം തൃശൂർ മണ്ഡലത്തിലെ ഒളരിയിലെ സൂപ്പർ മാർക്കറ്റിലും ബി ജെ പി യുടെ നേതൃത്വത്തിൽ വിഷു കിറ്റ് വിതരണം ചെയ്തിരുന്നു. സംഭവത്തിൽ ബിജെപി ഉന്നത നേതാക്കളടക്കം പങ്കാളികളായതാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

