പട്ടാപ്പകൽ തട്ടിക്കൊണ്ട് പോകൽ; പെൺകുട്ടിയെ കണ്ടെത്തി

ബസിൽ നിന്നിറങ്ങി സഹോദരനെ കാത്തുനിൽക്കവെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ കണ്ടെത്തി. ഹോട്ടല്‍ മുറിയിൽ നിന്നുമാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ട് പോയവരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷിക്കാനായി രണ്ട് സംഘങ്ങളെ പൊലീസ് നിയോഗിച്ചിരുന്നു.

ALSO READ: തൃശ്ശൂരിൽ സ്‌കൂളിൽ വെടിവയ്പ്പ്; പൂർവ വിദ്യാർത്ഥി കസ്റ്റഡിയിൽ

മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ കഴിഞ്ഞ ദിവസം പട്ടാപ്പകലായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ 9.30ഓടെ ബസ് ഇറങ്ങി സമീപത്തെ പെട്രോള്‍ പമ്പില്‍ നിൽക്കുമ്പോഴായിരുന്നു ബൈക്കിലെത്തി രണ്ട് യുവാക്കൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. സംഭവം പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ലോഡ്ജില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. അതേസമയം തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരാളെ ലഹറില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ഗ്വാളിയോര്‍ പൊലീസ് സീനിയര്‍ സൂപ്രണ്ട് രാജേഷ് സിങ് അറിയിച്ചു.

ALSO READ: ഏഷ്യൻ കപ്പ് ഫുട്‌ബോൾ; ടിക്കറ്റ് വരുമാനം പലസ്തീന്, തീരുമാനവുമായി ഖത്തർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News