മുൻ‌കൂർ അനുമതി തേടിയില്ല, ഹർത്താൽ അനുകൂലികൾക്ക് പൊലീസ് നോട്ടീസ്

അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട ഇടുക്കിയിൽ ജനകീയ ഹർത്താൽ അനുകൂലികൾക്ക് പൊലീസ് നോട്ടീസ്. മുൻ‌കൂർ അനുമതി തേടാത്തത് മൂലം ഹർത്താൽ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് നോട്ടീസ്.

ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഹർത്താലിന് ഏഴ് ദിവസം മുൻപ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. എന്നാൽ സമരാനുകൂലികൾ ഈ നിർദ്ദേശം പാലിച്ചില്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് ഹർത്താലനുകൂലികൾക്ക് നോട്ടീസ് നൽകിയത്. ഹർത്താൽ നിയമവിരുദ്ധമെന്നും ഇതിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഹർത്താൽ നടത്തുന്നവർക്കായിരിക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം,ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി കോടതി വിധിയെ തുടർന്ന് പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. ആനയുടെ പ്രശ്നം നേരിട്ട് ബാധിക്കാത്ത പഞ്ചായത്തുകളായതിനാലാണ് ഇവയെ ഒഴിവാക്കിയത്. എന്നാൽ ജനകീയ ഹർത്താലിനെ അനുകൂലിക്കുന്നുവെന്ന് പാസിൻഹയാത്തിലെ ജനങ്ങളും പഞ്ചായത്ത് പ്രെസിഡന്റുമാരും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News