ദില്ലിയിൽ ഇസ്രയേൽ എംബസിക്ക് സമീപത്തുനടന്ന സ്ഫോടനം; അന്വേഷണം ഊർജിതമാക്കി പൊലീസ്

ദില്ലി ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. നിരീക്ഷണ ക്യാമറയിൽ സംഭവത്തിന് ഉത്തരവാദികൾ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചതായാണ് സൂചന. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടന ശബ്ദം കേട്ടതായി അഗ്നി രക്ഷാ സേനയ്ക്ക് സന്ദേശം ലഭിക്കുന്നത്. സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി എംബസി അധികൃതരും സ്ഥലവാസികളും സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു പതാകയ്ക്ക് ഉള്ളിൽ പൊതിഞ്ഞ നിലയിൽ അസഭ്യവർഷത്തോട് കൂടിയ കത്ത് കണ്ടെത്തി. എംബസിയുടെ ഏതാനും മീറ്റർ അകലെയുള്ള ഒരു വീട്ടിലെ പരിസരത്തുനിന്നാണ് കത്ത് കണ്ടെത്തിയത്.

Also Read: ‘ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ളതാണ് അയോധ്യ പ്രതിഷ്ഠ ചടങ്ങെന്ന തിരിച്ചറിവ് യെച്ചൂരിക്കുണ്ട്’: സിപിഐഎം നിലപാടിനെ പ്രശംസിച്ച് സമസ്ത മുഖപത്രം

ഫോറൻസിക് വിഭാഗവും ഭീകരവിരുദ്ധ സ്‌ക്വാഡും ദേശീയ അന്വേഷണം ഏജൻസിയും സ്ഥലത്ത് എത്തി. അന്വേഷണത്തിൽ സംഭവത്തിന്റെ ഉത്തരവാദികൾ എന്ന് കരുതുന്ന രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ നിരീക്ഷണ കാമറ വഴി ലഭിച്ചതായാണ് സൂചന. ഇവരെ വൈകാതെ കണ്ടെത്തും എന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. എന്നാൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാൻ ആവില്ല എന്നാണ് ഇസ്രയേൽ നിലപാട്.

Also Read: പടിയിറങ്ങുമ്പോൾ അഭിമാനം, വിസ്മയ കേസ് പ്രതിയെ പിരിച്ചുവിട്ടതും കെഎസ്ആർടിസിയുടെ ചരിത്രനേട്ടങ്ങളും ഓർത്തെടുത്ത് ആന്റണി രാജു

എംബസിലെ ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നും സ്ഥിതി ഗതികളെ പറ്റി കുറിച്ച് ഉന്നതതല ചർച്ച നടക്കുകയാണെന്നും ഇസ്രയേൽ എംബസി വക്താവ് ഒഹാദ് നകാഷ് കെയ്‌നാർ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിൽ ഉള്ള ഇസ്രയേൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകി കഴിഞ്ഞു. തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നതിനും താൽക്കാലിക വിലക്കേർപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News