വഞ്ചനാകേസില്‍ നിവിന്‍ പോളിക്ക് നോട്ടീസ്; എബ്രിഡ് ഷൈനും ചോദ്യം ചെയ്യലിന് ഹാജരാകണം

police-summons-to-nivin-pauly

നടൻ നിവിന്‍ പോളിക്ക് പൊലീസ് നോട്ടീസ്. വഞ്ചനാകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നിവിന്‍ പോളിക്ക് തലയോലപ്പറമ്പ് പൊലീസ് നോട്ടീസ് അയച്ചത്. സംവിധായകന്‍ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നല്‍കി. ‘ആക്ഷന്‍ ഹീറോ ബിജു 2’ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി.

രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാന്‍ നിര്‍ദേശമുണ്ട്. നിര്‍മാതാവ് ഷംനാസ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

Read Also: 2013 ൽ റിലീസ് ചെയ്ത ദുഃഖപര്യവസായിയായ റൊമാന്റിക്ക് ചിത്രത്തിന് എ ഐ ഉപയോ​ഗിച്ച് ഹാപ്പി എൻഡിങ് നൽകാൻ നിർമാണ കമ്പനി

ഈ ചിത്രത്തിന്റെ അവകാശങ്ങള്‍ തനിക്കാണെന്നും നിവിൻ പോളിയുടെ നിർമാണ കമ്പനി പോളി ജൂനിയര്‍ കമ്പനി ഓവര്‍സീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നല്‍കിയെന്നും കാണിച്ചാണ് ഷംനാസ് തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. 1.78 കോടി രൂപ തന്നില്‍ നിന്നും വാങ്ങിയ ശേഷമാണ് വിതരണാവകാശം മറിച്ചുനല്‍കിയതെന്നും ഇതിൽ ആരോപിക്കുന്നു. അതേസമയം, നിവിന്‍ പോളിയുടെ പരാതിയിൽ വ്യാജരേഖ ചമച്ചതിന് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News